സ്വപ്നചിറകുകൾ' ഡയറി പ്രകാശനം

Friday 25 July 2025 12:36 AM IST
സ്വപ്നചിറകുകൾ' ഡയറി പ്രകാശനം

ബേപ്പൂർ: കുട്ടികളുടെ ഭാഷാപ്രാവീണ്യവും സർഗശേഷിയും വളർത്തുന്നതിനായി ഗോവിന്ദവിലാസ് എ.എൽ.പി സ്‌കൂളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ചേർന്ന് തയ്യാറാക്കിയ 'സ്വപ്നചിറകുകൾ' സംയുക്ത ഡയറിയുടെ പ്രകാശനം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ നഗരസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷ കെ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ രാജീവ്, വാടിയിൽ നവാസ്, ടി കെ ഷമീന, എം ഗിരിജ, പ്രധാനാദ്ധ്യാപകൻ എം. ആർ. പ്രശാന്ത്, സീനിയർ അസി. കെ. സി. അനൂപ്, എസ്. ആർ. ജി. കൺവീനർ വി. രേഷ്മ എന്നിവർ പങ്കെടുത്തു.