എസ്.വൈ.എസ് രാഷ്ട്ര രക്ഷാ സംഗമം
Friday 25 July 2025 12:02 AM IST
കൽപ്പറ്റ: സ്വാതന്ത്ര്യ ദിനത്തിൽ 'മതേതരത്വം ഇന്ത്യയുടെ മതം'എന്ന പ്രമേയത്തിൽ എസ്.വൈ.എസ് കൽപ്പറ്റയിൽ രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. മുഹമ്മദ്കുട്ടി ഹസനി അദ്ധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ ഉദ്ഘാടനം ചെയ്തു. കെ.സി.കെ തങ്ങൾ താഴെത്തൂർ, സി.കെ ഷംസുദ്ദീൻ റഹ്മാനി റിപ്പൺ, പി സുബൈർ ഹാജി കണിയാമ്പറ്റ, വി.കെ അബ്ദുറഹ്മാൻ ദാരിമി വൈത്തിരി, കെ എ നാസർ മൗലവി മടക്കിമല,എ കെ മുഹമ്മദ് ദാരിമി വാകേരി,സിദ്ദീഖ് പിണങ്ങോട്, അലി കെ വയനാട്,പി സി ഉമർ മൗലവി കുപ്പാടിത്തറ എന്നിവർ പങ്കെടുത്തു.