സൗഹൃദസംഗമം നടത്തി
Friday 25 July 2025 12:51 AM IST
പത്തനംതിട്ട : എം.ജി.എസ് കോളേജിലെ 1986-88 പ്രീഡിഗ്രി ബാച്ചിലെ സഹപാഠികളുടെ സൗഹൃദ കുടുംബ സംഗമം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. നൈനാൻ കെ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഷാജി വെട്ടിപ്പുറം, ബാബു തെക്കിനേത്ത്, മോൻസി കടമ്മനിട്ട, പി.വിൽസൺ, ടി.ജെ മധു, ജോസഫ് ആനിക്കാടൻ, പി.ഡി രമ, ബിന്ദു സതീഷ്, യമുന മുരളി, മിനി, ഷീബ സന്തോഷ്, എലിസബേത്ത് സാമുവേൽ എന്നിവർ സംസാരിച്ചു.