സർവകക്ഷി സമ്മേളനം

Friday 25 July 2025 12:54 AM IST

അടൂർ : അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് അടൂരിൽ സർവകക്ഷി സമ്മേളനം നടന്നു. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ടി .ഡി.ബൈജു അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.എസ്.മനോജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആർ.ഉണ്ണികൃഷ്ണപിള്ള, ഡി.സജി, ഡോ.വർഗീസ് പേരയിൽ, എ.പി.ജയൻ, അഡ്വ.ബിജു വർഗീസ്, സി.രാധാകൃഷ്ണൻ, കെ.മഹേഷ് കുമാർ, അഡ്വ.ഗണേഷ്, സാംസൺ ഡാനിയേൽ, എം.അലാവുദീൻ, രാജൻ സുലൈമാൻ, സജു മിഖായേൽ, റിജോ പി .ജോൺ,സുനിൽകുമാർ, ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.