മരം വീണ് വൈദ്യുതി നിലച്ചു

Thursday 24 July 2025 11:56 PM IST

റാന്നി : റാന്നി - കടുമീൻച്ചിറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ അപകടകരമായ മരം മുറിച്ചു മാറ്റുന്നതിനിടെ മറ്റൊരു മരം കടപുഴകി റോഡിലേക്ക് വീണു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മരം വീണതിനെ തുടർന്ന് വൈദ്യുത കമ്പികൾക്കും തൂണുകൾക്കും കേടുപാടുകൾ സംഭവിച്ചു. സമീപത്തെ തോണിക്കാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയുടെ ഓടുകളും തകർന്നു. കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പിനെ തുടർന്ന് സ്കൂൾ അധികൃതർ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെയാണ് മറ്റൊരു മരം കടപുഴകിയത്. വൈദ്യുതി തൂണുകൾ ഉൾപ്പെടെ തകർന്നതിനാൽ വൈദ്യുതി ബന്ധം പൂർണമായും തടസപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.