അധിക്ഷേപ പോസ്റ്റ്: നടൻ വിനായകനെതിരെ പരാതി

Friday 25 July 2025 12:00 AM IST

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനടക്കമുള്ള നേതാക്കളെ സമൂഹ മാദ്ധ്യമത്തിൽ അധിക്ഷേപിച്ച നടൻ വിനായകനെതിരെ യൂത്ത്‌ കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി. നടന്റെ ഫേസ്ബുക്ക്‌പോസ്റ്റ് മനഃസാക്ഷിയെ വേദനിപ്പിക്കുന്നതാണെന്നും ഇവ സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്‌ക്കുന്നത് ക്രമസമാധാനം തകർക്കാൻ സാദ്ധ്യതയുണ്ടെന്നും യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസ് എടുത്തിട്ടില്ല.

മഹാത്മാഗാന്ധി. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുൻ പ്രധാനമന്ത്രിമാരെയും, മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഉമ്മൻചാണ്ടി, മുൻ എം.പി. ജോർജ് ഈഡൻ തുടങ്ങിയവരെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിൽ പരാമർശമുണ്ട്.

കഴിഞ്ഞദിവസം എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പ്രദേശത്തെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ വിനായകൻ വി.എസിന് അന്ത്യാഭിവാദ്യം അർപ്പിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിനായകനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുണ്ടായി. പിന്നാലെ നടൻ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നവരുടെ സ്‌ക്രീൻഷോട്ടുകൾ ഫേസ്ബുക്കിൽ പങ്കുവച്ചെങ്കിലും വിമർശനം കടുത്തതോടെ ഇവയെല്ലാം നീക്കി. ഇന്നലെ ഉച്ചയോടെയാണ് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്.

വി​നാ​യ​ക​നെ​തി​രെ​ ​അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി

പാ​ലാ​:​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​ന്ത​രി​ച്ച​ ​പ്ര​മു​ഖ​ ​നേ​താ​ക്ക​ളെ​ ​അ​ധി​ക്ഷേ​പി​ച്ച് ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പോ​സ്റ്റി​ട്ട​ ​ന​ട​ൻ​ ​വി​നാ​യ​ക​നെ​തി​രെ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഡി.​ജി.​പി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​പാ​ലാ​യി​ലെ​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​നാ​ഷ​ണ​ൽ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​എ​ബി​ ​ജെ.​ ​ജോ​സ് ​ന​ൽ​കി​യ​ ​പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്. ഗാ​ന്ധി​ജി​യെ​ ​അ​ധി​ക്ഷേ​പി​ച്ച​തി​നെ​തി​രെ​ 1950​ലെ​ ​നെ​യിം​സ് ​ആ​ന്റ് ​എ​ബ്ളം​സ് ​ആ​ക്ട്,​ 197​ ​ലെ​ ​നാ​ഷ​ണ​ൽ​ ​ഹോ​ണ​ർ​ ​ആ​ക്ട് ​എ​ന്നി​വ​ ​പ്ര​കാ​രം​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​പ​രാ​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.