വി.ഐ.പി സുരക്ഷയ്ക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

Friday 25 July 2025 12:02 AM IST

തിരുവനന്തപുരം:ഐ.പി.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി.അരുൾ ആർ.ബി കൃഷ്‌ണയെ വി.ഐ.പി സുരക്ഷാവിഭാഗം ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു.സായുധ പൊലീസ്‌ ബറ്റാലിയൻ ഡി.ഐ.ജിയുടെ അധികചുമതലയും നൽകി.ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്‌സോ കേസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ എസ്.പി വി.ജി വിനോദ്‌കുമാറിനെ ക്രമസമാധാനവിഭാഗം എ.ഐ.ജിയാക്കിയാണ് പുതിയ നിമയമനം.കെ.എം.സാബു മാത്യുവാണ്‌ ഇടുക്കി ജില്ലാ പൊലീസ്‌ മേധാവി.ആർ.ആനന്ദിനെ പത്തനംതിട്ടയുടെയും ടി.കെ.വിഷ്‌ണു പ്രദീപിനെ കൊല്ലം ജില്ലാ പൊലീസ്‌ മേധാവിയുമാക്കി.എസ്‌ ശശിധരനെ പൊലീസ്‌ അക്കാദമി ഭരണവിഭാഗം അസി.ഡയറക്ടറായി നിയമിച്ചു.വിജിലൻസ്‌ എറണാകുളം റേഞ്ച്‌ എസ്‌.പിയായി പി.എൻ. രമേഷ്‌കുമാറിനെയും നിയമിച്ചു.വി.വാഹിദാണ്‌ പുതിയ ഇന്ത്യ റിസർവ്‌ ബറ്റാലിയൻ കമാണ്ടന്റ്‌. മുഹമ്മദ്‌ നദീമുദ്ദീനെ വനിതാ ബറ്റാലിയൻ കമാണ്ടന്റായും യോഗേഷ്‌ മാദ്ധ്യയെ എസ്‌.എ.പി കമാണ്ടന്റായും നിയമിച്ചു.കെ എസ്‌ ഷഹൻഷയാണ്‌ റെയിൽവേ പൊലീസ്‌ എസ്‌.പി.