ഡീനിനെ നിയമിച്ച പിശക് തിരുത്തി രാജ്ഭവൻ

Friday 25 July 2025 12:11 AM IST

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസിൽ(കുഫോസ്) ഡീനിനെ നിയമിച്ച പിശക് തിരുത്തി രാജ്ഭവൻ. ഡീനിനെ തിരഞ്ഞെടുക്കേണ്ട സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യുന്നതിന് പകരം ഡീനിനെ നിയമിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം രാജ്ഭവനിൽ നിന്ന് വൈസ് ചാൻസലർക്ക് അറിയിപ്പ് നൽകിയത്. പിശക് ശ്രദ്ധയിൽപ്പെട്ടതോടെ രാജ്ഭവൻ ഉത്തരവ് തിരുത്തി.

ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിൽ ചീഫ് സയന്റിസ്റ്റും ബയോളജി ഡിവിഷൻ മേധാവിയുമായ ഡോ.ബാബൻ ഇങ്കോളിനെയാണ് ഗവർണർ കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തത്ത്. ആദ്യം ഇദ്ദേഹത്തെ ഡീനായി നിയമിച്ചായിരുന്നു അറിയിപ്പ്.