ഹൾക്ക് ഹോഗൻ അന്തരിച്ചു
Friday 25 July 2025 12:12 AM IST
ഫ്ളോറിഡ : ഡബ്ളിയു.ഡബ്ളിയു.ഇ റെസ്‌ലിംഗിലെ ഇതിഹാസ താരമായിരുന്ന ഹൾക്ക് ഹോഗൻ (71) അന്തരിച്ചു. 1980കളിൽ ഡബ്ളിയു.ഡബ്ളിയു.ഇ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് ഹൾക്ക് ഹോഗൻ. മുഖം നിറയുന്ന കപ്പാ മീശയും തലയിലെ വട്ടക്കെട്ടുമായി റിംഗിൽ നിറഞ്ഞാടിയ ഇദ്ദേഹം ഹൾക്ക്മാനിയ എന്ന പ്രയോഗം തന്നെ സ്വഷ്ടിച്ചു. 1984ൽ അയൺ ഷേയ്ഖിനെ തോൽപ്പിച്ച് ലോകഹെവിവെയ്റ്റ് ചാമ്പ്യനായി. പിന്നീട് സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവമായിരുന്നു.2020ൽ ഡബ്ളിയു.ഡബ്ളിയു.ഇ ഹാൾ ഒഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ജൂണിൽ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.