കാർഷിക പ്രദർശന വിപണന മേളയ്ക്ക് ഇന്ന് തുടക്കം

Friday 25 July 2025 12:50 AM IST

കൊല്ലം: സി.പി.ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന കാർഷിക പ്രദർശന വിപണന മേളയ്ക്ക് ഇന്ന് തുടക്കമാകും. കടപ്പാക്കട സ്പോർട്സ് ക്ലബ് മൈതാനിയിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേള 27ന് സമാപിക്കും. ഇന്ന് രാവിലെ 10ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.ആർ.മോഹനൻ പിള്ള അദ്ധ്യക്ഷനാകും. സംസ്ഥാന ഹോർട്ടി കൾച്ചറൽ മിഷൻ, മിൽമ, ഓയിൽ പാം ഇന്ത്യ, സംസ്ഥാന ഫാർമിംഗ് കോർപ്പറേഷൻ തുടങ്ങി 32ഓളം സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും. 27ന് വൈകിട്ട് 4ന് നടക്കുന്ന സമാപന യോഗം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ രാത്രി 8വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.