അനുജനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജ്യേഷ്ഠൻ അറസ്റ്റിൽ

Friday 25 July 2025 12:58 AM IST

കൊ​ല്ലം: മ​ദ്യല​ഹ​രി​യിൽ വീ​ടി​ന് മു​ന്നി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ അ​നു​ജ​നെ കു​ത്തി​ക്കൊ​ന്ന ജ്യേ​ഷ്ഠൻ പി​ടി​യിൽ. ക​രി​ക്കോ​ട് ഐ​ശ്വ​ര്യ ന​ഗർ ജി​ഞ്ചു ഭ​വ​നിൽ ജി​ഞ്ചു ത​ങ്ക​ച്ചനാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​നു​ജൻ ലി​ഞ്ചു ത​ങ്ക​ച്ചനാണ് (റോ​യി) ചൊ​വ്വാ​ഴ്​ച രാ​ത്രി​യിലുണ്ടാ​യ തർ​ക്ക​ത്തി​നി​ടെ കു​ത്തേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വശേ​ഷം ഒ​ളി​വിൽ പോ​യ ജി​ഞ്ചു​വി​നെ ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പി​താ​വ് ത​ങ്ക​ച്ചൻ സം​സ്ഥാ​ന വെ​യർ​ഹൗ​സിം​ഗ് കോർ​പ്പ​റേ​ഷ​ന് കീ​ഴിൽ ക​രി​ക്കോ​ട് പ്ര​വർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന വെ​യർ​ഹൗ​സി​ലെ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ത്തി​ന് ശേ​ഷം ജി​ഞ്ചു ഈ ജോ​ലി​ക്ക് ക​യ​റി. എ​ന്നാൽ ജോ​ലി ത​നി​ക്ക് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലി​ഞ്ചു നാ​ളു​ക​ളാ​യി നി​ര​ന്ത​രം വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​യു​ന്നു. ജോ​ലി​യു​ടെ പേ​രി​ലു​ണ്ടാ​യ തർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​ത്. കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാൻ​ഡ് ചെ​യ്​തു.