മൂന്ന് ദിവസം കൂടി അതിശക്ത മഴ

Friday 25 July 2025 12:59 AM IST

തിരുവനന്തപുരം:മഹാരാഷ്ട്ര മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ കനക്കും. മണിക്കൂറിൽ 65 കി.മീ.വേഗതയിൽ കാറ്റ് വീശിയേക്കാം.ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം, ഇടുക്കി,എറണാകുളം എന്നിവടങ്ങളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.കാസർകോട് ഷിരിയ നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.കേരളം,കർണാടക,ലക്ഷദ്വീപ് തീരങ്ങളിൽ കടലാക്രമണ സാദ്ധ്യതയുളളതിനാൽ മത്സ്യബന്ധനം പാടില്ലെന്നും തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.