കാർഗിൽ വിജയ് ദിവസ് സ്മൃതിയാത്ര
Friday 25 July 2025 1:03 AM IST
കൊല്ലം: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കൊല്ലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 26ന് കാർഗിൽ വിജയ് ദിവസ്- സ്മൃതിയാത്ര സംഘടിപ്പിക്കും. രാവിലെ 8.30ന് നല്ലില യൂണിറ്റിൽ നിന്ന് യാത്രയ്ക്ക് ആരംഭിക്കും. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഗിരിജ കുമാരി ഉദ്ഘാടനം ചെയ്യും. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ശിവൻകുട്ടി പിള്ള ക്യാപ്ടനായുള്ള സ്മൃതി യാത്ര വൈകിട്ട് 5ന് പരവൂർ കോട്ടപ്പുറം എൻ.എസ്.എസ് കരയോഗം ഓപ്പൺ ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ മുഖ്യാതിഥിയാകും. സെക്രട്ടറി കെ.ശരത്ത് ചന്ദ്രൻ പിള്ള, ട്രഷറർ ടി.രാജൻ, ബി.ശ്രീകാന്ത്, കെ.ജയേന്ദ്രകുമാർ, പി.ബി.ലൈജി എന്നിവർ നേതൃത്വം നൽകും.