യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ

Friday 25 July 2025 1:08 AM IST

കൊ​ല്ലം: വാ​ഹ​ന പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേൽ​പ്പി​ച്ച ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാൾ പി​ടി​യി​ലാ​യി. ക​ല്ലു​വാ​തു​ക്കൽ ആ​ഴാ​ത്ത് വീ​ട്ടിൽ അ​നീ​ഷാണ് (33) പാ​രി​പ്പ​ള്ളി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കഴിഞ്ഞ 6ന് രാ​ത്രി എ​ട്ടോടെ ച​ല്ലി​ച്ചി​റ​യി​ലാ​യി​രു​ന്നു സം​ഭ​വം.

പൊ​ലീ​സ് പ​റ​യു​ന്ന​ത്: അ​ല​ക്ഷ്യ​മാ​യി ഓ​ട്ടോ​റി​ക്ഷ പാർ​ക്ക് ചെ​യ്​ത​ത് ചേ​ദ്യം ​ചെ​യ്​ത യു​വാ​വി​നെ അ​നീ​ഷും സു​ഹൃ​ത്തും ചേർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തർ​ക്ക​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്ത് നി​ന്ന് പോ​കാൻ ശ്ര​മി​ച്ച യു​വാ​വ് സ​ഞ്ച​രി​ച്ച മോ​ട്ടോർ സൈ​ക്കിൾ പ്ര​തി ഓ​ട്ടോ​റി​ക്ഷയ്ക്ക് ഇ​ടി​ച്ചു​മ​റി​ച്ചു. നി​ല​ത്തുവീ​ണ യു​വാ​വി​നെ ഗ്ലാ​സ്​കു​പ്പി​യ​ട​ക്കം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് പ​രി​ക്കേൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​നീ​ഷി​നെ​തി​രെ ന​ര​ഹ​ത്യാശ്ര​മം അ​ട​ക്ക​മു​ള്ള ഒൻ​പ​തോ​ളം ക്രി​മി​നൽ കേ​സു​കൾ നി​ല​വി​ലു​ണ്ട്, കാ​പ്പ പ്ര​കാ​രം ന​ട​പ​ടി​ക​ളും നേ​രി​ട്ടി​ട്ടു​ണ്ട്. പാ​രി​പ്പ​ള്ളി ഇൻ​സ്‌​പെ​ക്ടർ നി​സാ​റി​ന്റെ നേ​തൃ​ത്വ​ത്തിൽ എ​സ്.ഐമാ​രാ​യ അ​ബീ​ഷ്, അ​ഖി​ലേ​ഷ്, ജ​യ​പ്ര​കാ​ശ് എ​സ്.സി.പി.ഒ​മാ​രാ​യ അ​രുൺ, സ​ജീർ, അ​നൂ​പ് സി.പി.ഒ.മാ​രാ​യ നൗ​ഫൽ, സ​ബീ​ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.