ബിജു.കെ.മാത്യു പ്രതിരോധ വക്താവ്
Friday 25 July 2025 1:15 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് യൂണിറ്റിന്റെ തലവനും പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവുമായി ബിജു.കെ.മാത്യു ചുമതലയേറ്റു. കണ്ണൂരിലെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.1998 ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്. കോഴിക്കോട് സ്വദേശിയായ ബിജു ട്രിച്ചി, കോഴിക്കോട് ആൾ ഇന്ത്യ റേഡിയോയിലും തിരുവനന്തപുരത്ത് ദൂരദർശനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.