മരം മുറി: 4 റേഞ്ച് ഓഫീസർമാർക്കെതിരേ വിജിലൻസ് കേസ്

Friday 25 July 2025 1:36 AM IST

തിരുവനന്തപുരം: വിവാദ ഉത്തരവിന്റെ മറവിൽ പട്ടയ ഭൂമിയിൽ നിന്ന് തേക്ക് അടക്കമുള്ള മരങ്ങൾ മുറിക്കാൻ പാസ് നൽകിയ സംഭവത്തിൽ നാല് റേഞ്ച് ഓഫീസർമാർക്കെതിരേ വിജിലൻസ് കേസെടുത്തു.

അടിമാലി, നേര്യമംഗലം, മുള്ളരിക്കാട്, തൊടുപുഴ റേഞ്ച് ഓഫീസർമാർക്കെതിരേയാണ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തത്. നാല് റേഞ്ചുകളിൽ നിന്നായി 30 ലക്ഷത്തിന്റെ മരങ്ങൾ മുറിച്ചെന്നാണ് കണ്ടെത്തൽ.ചന്ദനം ഒഴികെയുള്ള രാജകീയ മരങ്ങൾ പട്ടയ ഭൂമിയിൽ നിന്ന് മുറിക്കാമെന്ന് 2020 മാർച്ചിൽ ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, ഇത് വിവാദമായതോടെ 2021 ഫെബ്രുവരിയിൽ റദ്ദാക്കി. അതിതിന് ശേഷവും മരംമുറി നടന്നെന്നാണ് വിജിലൻസ് കണ്ടെത്തിയത്. അടിമാലി റേഞ്ചിൽ നിന്ന് മാത്രം 128 തേക്കും 10 ഈട്ടിയും മുറിച്ചെന്നാണ് നിഗമനം.