ലോകത്തിലെ ഏറ്റവും വലിയ പാമ്പ് കേരളത്തിലെ ഒരു വീട്ടിൽ; ഭയം തോന്നിപ്പിക്കുന്ന അപൂർവ ദൃശ്യങ്ങൾ

Friday 25 July 2025 4:48 PM IST

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് അനക്കോണ്ട. ഗ്രീൻ അനക്കോണ്ട, പരാഗ്വേൻ അനക്കോണ്ട എന്ന് അറിയപ്പെടുന്ന മഞ്ഞ അനക്കോണ്ട, ബൊളീവിയൻ അനക്കോണ്ട, കറുത്ത അനക്കോണ്ട എന്നിങ്ങനെ നാല് തരം അനക്കോണ്ടകളെ കണ്ട് വരുന്നു. പരാഗ്വേൻ അനക്കോണ്ട എന്ന് അറിയപ്പെടുന്ന മഞ്ഞ അനക്കോണ്ടകൾ തെക്കേ അമേരിക്കയിൽ നിന്നുള്ള ഒരു ബോവ ഇനമാണ്. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണിത്. പക്ഷെ മറ്റ് അനക്കോണ്ടകളെക്കാൾ ചെറുതാണ്.

ഇവ പെരുമ്പാമ്പിനെപ്പോലെ, ഇരയെ ഞെരുക്കിക്കൊന്നാണ് ഭക്ഷിക്കുന്നത്. പക്ഷികളാണ് ഏറ്റവും സാധാരണമായ ഇര, വൈവിധ്യമാർന്ന സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, മത്സ്യം, മുട്ട എന്നിവയടക്കം മിക്കവാറും എല്ലാത്തിനേയും ഭക്ഷിക്കുന്നു. മുതിർന്നവർ ശരാശരി 3.7 മീറ്റർ അതായത് 12 അടി വരെ വളരുന്നു. സ്ത്രീകൾ പൊതുവെ പുരുഷന്മാരേക്കാൾ വലുതാണ്. നീളത്തിൽ 4.6 മീറ്റർ അതായത് 15 അടി വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

25 മുതൽ 35 കിലോഗ്രാം വരെ സാധാരണയായി ഭാരം വഹിക്കുന്നുണ്ടെങ്കിലും 55 കിലോയിൽ കൂടുതൽ ഭാരം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഞ്ഞ അല്ലെങ്കിൽ പച്ചകലർന്ന മഞ്ഞ നിറം അടങ്ങിയിരിക്കുന്നതാണ് കളർ പാറ്റേൺ. മഞ്ഞ അനക്കോണ്ടകളുടെ പ്രജനന കാലയളവ് ഏപ്രിൽ മുതൽ മേയ് വരെ എല്ലാ വർഷവും നടക്കുന്നു. കൂടുതൽ സമയവും ഇവ വെള്ളത്തിനടിയിൽ കഴിഞ്ഞുകൂടുന്നു. തലമാത്രം ജലപ്പരപ്പിൽ ഉയർത്തിപ്പിടിച്ച് ഇരയുടെ വരവും കാത്ത് ഇരിക്കാറുണ്ട്.

മുതലകളെപ്പോലെ അനക്കോണ്ടകൾക്കും തലയുടെ മുകൾ ഭാഗത്ത് കണ്ണുകളും മൂക്കുകളുമുണ്ട്. അതിനാൽ അവ നദിയുടെ ഉപരിതലത്തിന് മുകളിൽ തലഭാഗം കൂടുതൽ സമയം വക്കുകയും ബാക്കി ഭാഗം വെള്ളത്തിനടിയിൽ ആക്കിയിരിക്കുകയും ചെയ്യും. ചിലപ്പോൾ മരക്കൊമ്പുകളിൽ വളഞ്ഞുകൂടി കിടക്കുകയും ചെയ്യും. പെരുമ്പാമ്പിനെപ്പോലെ ഇരയെ ഞെരുക്കിക്കൊന്നാണ് ഇവ ഭക്ഷിക്കുക. കാണുക ലോകത്തിലെ ഏറ്റവും വലിയ പാമ്പ് അനക്കോണ്ട കേരളത്തിലെ വീട്ടിൽ ആദ്യമായ് എത്തിയപ്പോൾ സംഭവിച്ച കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് .