ആശങ്കയ്ക്ക് പരിഹാരം

Saturday 26 July 2025 12:24 AM IST
മന്ത്രിക്കൊപ്പം ഒരു മണിക്കൂർ എന്ന പരിപാടിയിൽ കങ്ങരപ്പടി എസ്. എൻ.ഡി.പി യു.പിസ്കൂൾ അധികൃതർ മന്ത്രി പി. രാജീവിന് നിവേദനം നൽകുന്നു

കളമശേരി: 'മന്ത്രിക്കൊപ്പം ഒരു മണിക്കൂർ" വാർഡുതല മുഖാമുഖത്തിൽ ഉയർന്ന പരാതിക്ക് പരിഹാരമായി. കങ്ങരപ്പടി എസ്.എൻ.ഡി.പി യു.പി സ്കൂൾ പ്രധാനാദ്ധ്യാപിക സ്മിത ഗോപിനാഥ് ഉന്നയിച്ച പരാതിയാണ് മന്ത്രി ഇടപെട്ട് പരിഹരിച്ചത്. സ്കൂൾ വളപ്പിന് പുറത്തെ റോഡിലൂടെ പോകുന്ന വൈദ്യുതലൈനിന് സ്കൂൾ മതിലിൽ നിന്ന് ആവശ്യമായ അകലമില്ലെന്നും കുട്ടികൾക്ക് അപകടസാദ്ധ്യതുണ്ടെന്നുമായിരുന്നു പരാതി. സ്കൂൾ മാനേജരുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം സ്കൂളിന് സമീപത്തെ എൽ.ടി ലൈനിലെ അഞ്ച് അലുമിനിയം കണ്ടക്ടർ മാറ്റി ഇൻസുലേഷനുള്ള എ.ബി.സി കേബിൾ ലൈനാക്കി. 250 മീറ്ററോളം നീളത്തിലാണ് ലൈൻ മാറ്റിയത്. ഒരു ലക്ഷം രൂപയോളം ചെലവുവരുന്ന പ്രവൃത്തി കെ.എസ്.ഇ.ബി ചെലവിലാണ് പൂർത്തിയാക്കിയത്.