പ്രത്യേക സൈനിക പരിശീലനം

Friday 25 July 2025 6:26 PM IST

കളമശേരി: കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ ( സി.ഐ.എസ്.എഫ്) പ്രധാന യൂണിറ്റുകൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ കീഴിൽ പ്രത്യേകം പരിശീലനം ആരംഭിച്ചു. ഡ്രോൺ ആക്രമണങ്ങൾ, ഭീകരാക്രമണങ്ങൾ, അട്ടിമറി പൊതുസ്ഥലങ്ങളും പ്രധാന സ്ഥാപനങ്ങളും ലക്ഷ്യമിടുന്ന ഭീകരാക്രമണ സാദ്ധ്യത പ്രതിരോധിക്കാൻ വേണ്ടിയാണ് പ്രത്യേക പരിശീലനം. പാർലമെന്റ്, വിമാനത്താവളങ്ങൾ, ആണവ നിലയങ്ങൾ, മെട്രോ റെയിൽ , പൊതുമേഖല സ്ഥാപനങ്ങൾ, സെൻസിറ്റിവ് സ്ഥലങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിൽ സി.ഐ.എസ്.എഫിനെ നിയോഗിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പരിശീലനം നൽകുന്നതെന്ന് സി.ഐ.എസ്.എഫ് ഫാക്ട് യൂണിറ്റ് കമാണ്ടന്റ് ഭൂപിന്ദർ സിംഗ് അറിയിച്ചു.