കുസാറ്റ്: അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

Friday 25 July 2025 6:39 PM IST

കൊച്ചി: കുസാറ്റ് സ്കൂൾ ഒഫ് എൻജിനിയറിംഗ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ,ബി.ടെക്,ബി.എസ്, എം.ഇ,എം.ടെക്, എം.എസ് അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എം.ടെക് ആണ് യോഗ്യത. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബി.ടെക് , എം.ടെക് ഉള്ളവർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 8. യോഗ്യത, സംവരണം, പ്രവൃത്തി പരിചയം തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ രജിസ്ട്രാർ, കൊച്ചി സർവകലാശാല, കൊച്ചി-22 എന്ന വിലാസത്തിൽ ആഗസ്റ്റ് 16ന് മുൻപായി ലഭിക്കണം . വിവരങ്ങൾക്ക്: https://recruit.cusat.ac.in