പി.ബി.സലീമിന് അവാർഡ്

Friday 25 July 2025 6:40 PM IST

മൂവാറ്റുപുഴ: പശ്ചിമബംഗാൾ സർക്കാർ സെക്രട്ടറിയും പവർ കോർപ്പറേഷൻ സി.എം.ഡിയും മലയാളിയുമായ പി.ബി. സലീമിന് ഡോ.എ.പി.ജെ അബ്ദുൽ കലാം നാഷണൽ അവാർഡ് ലഭിച്ചു. നാളെ വൈകിട്ട് നാലിന് കൽക്കട്ട, ആലിയ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ വെസ്റ്റ് ബംഗാൾ ഗ്രാമ - നഗര വികസന വകുപ്പ് മന്ത്രി ഫിർഹാദ് ഹക്കീം അവാർഡ് സമ്മാനിക്കും. പശ്ചിമബംഗാൾ പവർ കോർപ്പറേഷനെ രാജ്യത്തെ മികച്ച തെർമൽ പവർ പ്ലാന്റാക്കി മാറ്റിയത് പി.ബി. സലീമിന്റെ നേതൃത്വത്തിലാണ്. എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിക്കും.