വിസാറ്റിൽ സെമിനാർ

Friday 25 July 2025 7:12 PM IST

ഇലഞ്ഞി : ഇലഞ്ഞി വിസാറ്റ് എൻജിനിയറിംഗ് കോളേജ് ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി ഹാപ്പിനസ് ക്വോഷ്യന്റ് സെമിനാർ സംഘടിപ്പിച്ചു. എൻജിനിയറിംഗ് പഠനത്തിന് ആവശ്യമായ സ്കില്ലുകളെക്കുറിച്ചുള്ള മോട്ടിവേഷൻ ക്ലാസുകളുടെ ഉദ്ഘാടനം സീമാ സുനിൽ നിർവഹിച്ചു. ക്ഷേമ ശ്രേയസ്, യൂണിസിസ് ഗ്രൂപ്പുകളെപ്പറ്റിയും സഞ്ചു.പി.ചെറിയാൻ എൻജിനിയറിംഗിന്റെ അനന്ത സാദ്ധ്യതകളെ ക്കുറിച്ചും ക്ലാസുകളെടുത്തു.ഡയറക്ടർ ഡോ. കെ.ദിലീപ്, പ്രിൻസിപ്പൽമാരായ ഡോ. കെ. ജെ അനൂപ്, ഡോ. രാജു മാവുങ്കൽ, പ്രൊഫസർമാരായ ഷീജ ഭാസ്കർ, ഷീന ഭാസ്കർ, മീനു മധു, കെ. എസ് ശ്രുതിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.