രക്ത ദാന ക്യാമ്പ് 

Saturday 26 July 2025 12:26 AM IST
.

പെരിന്തൽമണ്ണ: ഒാൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) മലപ്പുറം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു രക്തദാന ക്യാമ്പ് നടത്തി. പെരിന്തൽൽമണ്ണ ഗവൺമെന്റ് ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബാങ്ക് ജീവനക്കാരായ 21 അംഗങ്ങൾ രക്തദാനം നൽകി. ജില്ലാ സെക്രട്ടറി കെ.പി.എം.ഹനീഫ ഉൽഘാടനം ചെയ്തു. ചെയർമാൻ സി.ആർ.ശ്രീലസിത്ത്, വി.വി.ജയകുമാർ, മുരളീകൃഷ്ണൻ, അനിൽ, എ. വിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ഓഗസ്റ്റ് മൂന്നിന് മലപ്പുറത്ത് നടക്കുന്ന ജില്ലാ സമ്മേളനം ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ഉൽഘാടനം ചെയ്യും. എ.ഐ.ബി.ഇ.എ ദേശീയ ജോ.സെക്രട്ടറി ബി.രാംപ്രകാശ് മുഖ്യാതിഥിയാവും.