'അക്കാഡമിയ 2025' അനുമോദനച്ചടങ്ങ്

Friday 25 July 2025 7:40 PM IST

അങ്കമാലി: വിവിധ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും 'എ' പ്ലസ് നേടിയ അങ്കമാലി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന 'അക്കാഡമിയ 2025' എന്ന പരിപാടി 27 ന് ഉച്ചയ്ക്ക് 2.30ന് അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിൽ നടക്കും. റോജി എം. ജോൺ എം.എൽ.എ.യാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ചലചിത്ര താരം രഞ്ജി പണിക്കർ പരിപാടി ഉദ്ഘാടനം ചെയ്യും. ബെന്നി ബെഹന്നാൻ എം.പി. മുഖ്യാതിഥിയായിരിക്കും. നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ എന്നിവരും പങ്കെടുക്കും. സമ്മാനാർഹരായ വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷൻ 2 മണിക്ക് ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു. വിവരങ്ങൾക്ക്: 0484 2459900, 9946573719, 9745978777.