സാഹിത്യോത്സവിന് ഇന്ന് അരങ്ങുണരും
Saturday 26 July 2025 12:52 AM IST
നരിക്കുനി: എസ്.എസ്.എഫ് 32ാമത് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന് ഇന്ന് അരങ്ങുണരും. എൽ. പി, യു. പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ജൂനിയർ, സീനിയർ, ക്യാമ്പസ്, പാരലൽ വിഭാഗങ്ങളിലായി 170ലധികം മത്സരങ്ങളാണ് നടക്കുന്നത്. ഇന്ന് രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരങ്ങൾ നാളെ വൈകിട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 10ന് തെലുങ്ക് സാഹിത്യകാരൻ ഡോ. കവി യാകൂബ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശാദിൽ നൂറാനി ചെറുവാടി അദ്ധ്യക്ഷത വഹിക്കും. സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര പൂനൂർ റോഡിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് തുടങ്ങി പ്രധാന നഗരിയിൽ സമാപിച്ചു. ടി.എ. മുഹമ്മദ് അഹ്സനി, പി. പി. എം. ബഷീർ, അബ്ദുർറഹ്മാൻ ഹാജി പാലത്ത്, ടി.കെ.സി മുഹമ്മദ്, ടി.കെ മുഹമ്മദ് ദാരിമി തുടങ്ങിയവർ നേതൃത്വം നൽകി.