ഓറിയന്റേഷൻ നടത്തി
Saturday 26 July 2025 12:59 AM IST
കോട്ടക്കൽ: കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് മൈക്രോ ലെവൽ ഓറിയന്റേഷൻ നടത്തി. 50 വീടുകൾ കേന്ദ്രീകരിച്ച് സാമൂഹ്യ രാഷ്ട്രീയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സൂക്ഷ്മമായി ഇടപെടുന്നതിനുള്ള സംവിധാനത്തെ തയ്യാറാക്കി ജനോപകാരപ്രദമായ ഇടപെടലുകൾ നടത്തുകയാണ് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റികൾക്ക് കീഴിലുള്ള മൈക്രോ ലെവൽ ഗ്രൂപ്പുകളുടെ താൽപര്യം. കോട്ടക്കൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു, എൽ.ജി.എം.എൽ സംസ്ഥാന ജനറൽ സെക്രട്ടറി പികെ ശറഫുദ്ദീൻ പരിശീലനത്തിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ.നാസർ അദ്ധ്യക്ഷത വഹിച്ചു.