സർവകക്ഷി അനുശോചനം

Saturday 26 July 2025 12:03 AM IST
വി.എസ്

കുന്ദമംഗലം: സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ സി.പി.എം കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് സർവകക്ഷി അനുശോചനയോഗം ചേർന്നു. ഇ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.സി.പി. എം ഏരിയ സെക്രട്ടറി പി ഷൈപു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി .ടി .എ റഹീം എം.എൽ.എ, പി .കെ പ്രേമനാഥ്, വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട,എം ധനീഷ് ലാൽ, ജനാർദ്ധനൻ കളരിക്കണ്ടി, ടി .പി സുരേഷ്, പി മധു, എം.സബീഷ്, മെഹബൂബ് കുറ്റിക്കാട്ടൂർ, ശോഭ അബൂബക്കർ ഹാജി, എൻ വിനോദ് കുമാർ, ഒ വേലായുധൻ, സിബ്ഹത്തുള്ള,വി അനിൽ കുമാർ, എം കെ മോഹൻദാസ്, എം എം സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.