യോഗാസന ചാമ്പ്യൻഷിപ്പ്

Saturday 26 July 2025 12:06 AM IST
യോഗാസന ചാമ്പ്യൻഷിപ്പ്

കോഴിക്കോട്: ജില്ലാ യോഗ അസോസിയേഷൻ സംഘടിപ്പിക്കുന്ന 10-ാമത് ജില്ലാ യോഗാസന സ്‌പോർട്സ് ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 10 ന് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 8 വയസ് മുതൽ വ്യത്യസ്ത ഗ്രൂപ്പുകളിലായി യോഗാസന, ആർട്ടിസ്റ്റിക് സോളോ, ആർട്ടിസ്റ്റിക് പെയർ, റിഥമിക്, ഫ്രീ ഫ്ളോ, യോഗ ഡാൻസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. കോഴിക്കോട് ജില്ലാ യോഗ അസോസിയേഷന്റെ അംഗീകാരമുള്ള ക്ലബുകൾക്ക് കീഴിലാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അപേക്ഷാഫോറവും ബന്ധപ്പെട്ട രേഖകളും 30ന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9496284414, 8848678091, 9447950165, 9995633157 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാർത്താസമ്മേളനത്തിൽ എ.രാമാനന്ദൻ, കെ.സി സുനി, വി.പി രാജൻ എന്നിവർ പങ്കെടുത്തു.