താത്കാലിക വി സി നിയമനം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം,​ ഗവർണർ സുപ്രീംകോടതിയിൽ

Friday 25 July 2025 9:08 PM IST

ന്യൂഡൽഹി: കേരള സാങ്കേതിക സർവകലാശാല,​ ഡിജിറ്റൽ സർവകലാശാല വി.സിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ രാജേന്ദ്ര ആ‍ർലേക്കർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഗവർണർ അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. താത്കാലിക വി.സി നിയമനങ്ങൾക്ക് യു.ജി,സി ചട്ടം പാലിക്കണമെന്നാണ് വാദം.

താത്കാലിക വി.സിമാരുടെ കാലാവധി ആറ് മാസത്തിൽ കൂടുതലാകരുതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ നിർദ്ദേശിച്ചിരുന്നു. വിദ്യാർത്ഥികളുടെ താത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വി.സി നിയമനത്തിനുണ്ടാകുന്ന കാലതാമസം സർവകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിര വി.സി നിയമനത്തിൽ കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറഞ്ഞിരുന്നു.