രാഷ്ട്രസേവ ആദരവും അനുസ്മരണവും നാളെ
കോഴിക്കോട്: ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രീസ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം രാഷ്ട്രസേവ ആദരവും അനുസ്മരണവും നാളെ ഉച്ചയ്ക്ക് രണ്ടിന് വ്യാപാര ഭവൻ ഹാളിൽ നടക്കും. അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സാഹിത്യം, കല, സാമൂഹികം, ദൃശ്യമാദ്ധ്യമം, പൊതുസേവനം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 14 പ്രമുഖർക്കാണ് ഈ വർഷത്തെ ആദരം. പി.പി. സലീം, പണിക്കശേരി രഞ്ജിത്ത്, കെ.പി.കെ. വെങ്ങര, പി.കെ. ഗോപി, മുഹമ്മദ് റാഫി എൻ.പി, സുവ്രതകുമാർ, ടി.ജെ. ആസാദ്, റവ. ഡോ. വിൻസെന്റ് മോസസ്സ് , അജിത് സി. കളനാട്, ഷൈദ , റോഷ്നി കെ.പി, പി. മണികണ്ഠൻ, അഷറഫ് ഷാഫി സി.വി, വിജയാനന്ദ്. കെ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. വാർത്താസമ്മേളനത്തിൽ ഡോ.ബി ലൂയിസ്, ശരത്ത് മോഹൻ, ആർനോൾഡ് ഇട്ടൂപ്പ്, രാജേഷ് കർണ്ണിക എന്നിവർ പങ്കെടുത്തു.