ലയൺസ് കാബിനറ്റ് ഇൻസ്റ്റലേഷൻ നാളെ
Saturday 26 July 2025 12:02 AM IST
കോഴിക്കോട് : ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇ യുടെ കാബിനറ്റ് ഇൻസ്റ്റലേഷൻ ബാലുശ്ശേരി ശ്രീ ഗോകുലം കൺവെൻഷൻ സെന്ററിൽ നാളെ രാവിലെ 10ന് നടക്കും. അഭേയ് ഓസ്വാൾ ഗ്രൂപ്പ് ചെയർപേഴ്സൺ ഡോ.അരുണ അഭേയ് ഓസ്വാൾ മുഖ്യാതിഥിയാവും. ഗോകുലം ഗോപാലനെ ഡിസ്ട്രിക്ട് ഹോസ്പിറ്റാലിറ്രി ഐക്കൺ അവാർഡ് നൽകി ആദരിക്കും. ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ചൂരൽമല, മുണ്ടക്കെെ ദുരിതബാധിതർക്കായി 5.25 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആശുപത്രിയുടെ പ്രവൃത്തികൾ അവസാനഘട്ടത്തിലാണെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ രവി ഗുപ്ത, റീജ ഗുപ്ത, വിഷോബ് പനങ്ങാട്, രാജേഷ് കുഞ്ഞപ്പൻ, പി.എം ഷാനവാസ്,ടി.ജി ബാലൻ, സെനോൺ ചക്യാട്ട് എന്നിവർ പങ്കെടുത്തു.