എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് സൗരോർജ പദ്ധതി ഉദ്ഘാടനം ചെയ്തു
അലനല്ലൂർ: എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ ജനകീയ കൂട്ടായ്മയിൽ സജ്ജീകരിച്ച സോളാർ പദ്ധതി വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാഠ്യ, പാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസിന് ബട്ടർ ഫ്ളൈ പാർക്ക് അനുവദിച്ചതായി മന്ത്രി ചടങ്ങിൽ അറിയിച്ചു. അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് 20 കിലോ വാട്ടിന്റെ സോളാർ പദ്ധതിയാണ് ജനകീയ കൂട്ടായ്മയിൽ സ്കൂളിൽ സജ്ജീകരിച്ചത്. കൂപ്പൺ ചലഞ്ച് അടക്കമുള്ള പദ്ധതികൾ പി.ടി.എയുടെ കീഴിൽ ഇതിനായി സംഘടിപ്പിച്ചിരുന്നു. അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകൻ ടി.സാജിക്കും സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആന്റി ഡ്രഗ് സംസ്ഥാന തല അമ്പാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ സൂപ്പർ സീനിയർ കേഡറ്റ് കെ.ബി.അഗജക്കും സോളാർ പ്ലാന്റ് സമയബന്ധിതമായി പൂർത്തിയാക്കിയ ജെ ആൻഡ് ജെ സോളാർ ടീം മാനേജിംഗ് ഡയറക്ടർമാരായ ജുനൈദ്, ജുനൈസ് എന്നിവർക്കും മന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു. അലനല്ലൂർപഞ്ചായത്ത് പ്രസിഡന്റ് പി.പി.സജ്ന സത്താർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ജിഷ, പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട്, ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാനവാസ് പടുവമ്പാടൻ, മണികണ്ഠൻ വടശ്ശേരി, പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈർ, വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പടുകുണ്ടിൽ, എസ്.എം.സി ചെയർമാൻ നസീർ പടുകുണ്ടിൽ, എ.പി.മാനു, പ്രിൻസിപ്പൽ എസ്.പ്രതീഭ, പ്രധാനാദ്ധ്യാപകൻ കെ.എ.അബ്ദു മനാഫ്, സ്റ്റാഫ് സെക്രട്ടറിമാരായ കെ.ശിവദാസൻ, എം.ജിജേഷ്, സ്കൂൾ ലീഡർ ഒ.പി.ഫൈഹാർ ഫിറോസ്, മോഹൻ ഐസക്, സി.ബഷീർ എന്നിവർ സംസാരിച്ചു.