ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു
Saturday 26 July 2025 1:27 AM IST
നല്ലേപ്പിള്ളി: പഞ്ചായത്ത് 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.അനിഷ വിതരണോദ്ഘാടനം നിർവഹിച്ചു. അടുക്കള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളം ആക്കി മാറ്റുന്നതിനുള്ളതാണ് ബൊക്കാഷി ബക്കറ്റ്. 1,70,400 രൂപ ചെലവഴിച്ച് 60 പേർക്കാണ് ബക്കറ്റ് വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സതീഷ്, വാർഡ് അംഗങ്ങളായ രാജേഷ് കല, ജി.സെൽവകുമാരി, പി.അനിത, സി.പി.ബിപിൻ, എ.സദാനന്ദൻ, ദേവയാനി, യു.അനിഷ, പ്രീതി രാജൻ എന്നിവർ പങ്കെടുത്തു.