നഷ്ടപരിഹാരം നൽകണം

Saturday 26 July 2025 12:21 AM IST

പത്തനംതിട്ട : വന്യമൃഗ ശല്യമുള്ള പ്രദേശത്ത് താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുന്ന സ്വയം സന്നദ്ധ സുരക്ഷാ പദ്ധതിയിൽ കൊക്കാത്തോട് വനമേഖലയിലുള്ളവർക്ക് നൽകാനുള്ള നഷ്ടപരിഹാരത്തിന്റെ രണ്ടും മൂന്നും ഗഡുക്കൾ ആറാഴ്ചക്കുള്ളിൽ നൽകണമെന്ന് മനുഷ്യാവകാശ കമ്മി​ഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം അപേക്ഷ നൽകിയവർക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന പരാതിയിലാണ് നടപടി. . കോന്നി നെല്ലിക്കാപാറ സ്വദേശി ജോർജ്കുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി.