കരട് വോട്ടർപട്ടിക
Saturday 26 July 2025 12:24 AM IST
കോഴഞ്ചേരി : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് ഓഫീസ്, തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, www.seckerala.gov.in വെബ്‌സൈറ്റിലും പട്ടിക ലഭ്യമാണ്. പേര് ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനും ഓഗസ്റ്റ് ഏഴുവരെ അപേക്ഷ സ്വീകരിക്കും. 2025 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപം ഫോം അഞ്ചിൽ ഓൺലൈനായി സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ ഒപ്പ് രേഖപ്പെടുത്തി ഇ ആർ ഒയ്ക്ക് നൽകണം. വെബ്‌സൈറ്റ് : www.seckerala.gov.in ഫോൺ. 04682214387.