തട്ടിപ്പ് തടയണം
Saturday 26 July 2025 12:25 AM IST
പത്തനംതിട്ട: പട്ടികജാതിക്കാരുടെ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് വിശദമായ അന്വേഷണം നടത്തണമെന്ന് സാംബവ മഹാസഭ ആവശ്യപ്പെട്ടു. മതപരിവർത്തനം നടത്തുന്നവർ പട്ടിക വിഭാഗക്കാർ അല്ലാതായാലും അവർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആനുകൂല്യം തട്ടിയെടുക്കുന്നതായി യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ അശോകൻ, സി.ഡി രാജൻ, കെ.പി രാമചന്ദ്രൻ, കെ.കെ.രാജൻ, എ.എൻ.ഭാസ്കരൻ, കെ.എസ്.കവിത, ശാരദ പ്രഭാകരൻ, സുമേഷ് പാമ്പായിക്കോട്, സാന്ദ്ര ഓമനക്കുട്ടൻ, ഓമന രാജൻ, എം.ആർ.രാജീവ് എന്നിവർ പങ്കെടുത്തു.