ബി.ജെ.പി പ്രകടനം
Saturday 26 July 2025 12:26 AM IST
പന്തളം : പന്തളം തെക്കേക്കര സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരെ ബി.ജെ.പി പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. എസ്.പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.കൊടുമൺ നന്ദകുമാർ, വിജയകുമാർ, വിനില സന്തോഷ്, ജി.ഗോപകുമാർ, സി.കെ.ശങ്കരപ്പിള്ള, തോമ്പിൽ രാജ്കുമാർ, സി എസ് നായർ, സന്തോഷ് കുമാർ, പി.മണികണ്ഠൻ, ടി സി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.