പൊതുയോഗം നടത്തി
Saturday 26 July 2025 12:28 AM IST
പത്തനംതിട്ട : ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, നവകേരള നിർമ്മിതിയിൽ പങ്കാളികളാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ 29ന് ജീവനക്കാർ മേഖലാ കേന്ദ്രങ്ങളിൽ നടത്തുന്ന മാർച്ചിന്റെയും ധർണയുടെയും പ്രചരണാർത്ഥം പൊതുയോഗങ്ങൾ നടത്തി. റാന്നി മിനിസിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പൊതുയോഗം യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.രഞ്ജിനി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് പി.അംബിരാജ് അദ്ധ്യക്ഷത വഹിച്ചു. ആർ.പ്രവീൺ, എസ്.അൻഷാദ് , എ.ലതീഷ് പോറ്റി എന്നിവർ സംസാരിച്ചു.