യു.ടി.ഐ അസറ്റ് മാനേജ്‌മെന്റ് അറ്റാദായം216 കോടി രൂപ

Saturday 26 July 2025 12:42 AM IST

കൊച്ചി: യു.ടി.ഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ 216 കോടി രൂപയുടെ അറ്റാദായം നേടി. വാർഷികാടിസ്ഥാനത്തിൽ 16 ശതമാനവും ത്രൈമാസാടിസ്ഥാനത്തിൽ 74 ശതമാനവും വർദ്ധനയാണിത്. വിൽപ്പന സേവനങ്ങളിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 12 ശതമാനം വർദ്ധന കൈവരിച്ചു. യു.ടി.ഐ അസറ്റ് മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 21,93,215 കോടി രൂപയാണ്. ആകെ ആസ്തികളിൽ 69 ശതമാനം ഓഹരി ആസ്തികളാണ്.