എൻ.എസ്.ഡി.എൽ ഓഹരി വിൽപ്പന ജൂലായ് 30 മുതൽ
Saturday 26 July 2025 12:43 AM IST
കൊച്ചി: നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻ.എസ്.ഡി.എൽ) പ്രാഥമിക ഓഹരി വിൽപ്പന (ഐ.പി.ഒ) ജൂലായ് 30 മുതൽ ആഗസ്റ്റ് ഒന്ന് വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 50,145,001 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 760 രൂപ മുതൽ 800 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 18 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 18ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.