ഇന്ത്യ - യു.കെ കരാർ നാഴികക്കല്ലെന്ന് സംഗീത വിശ്വനാഥൻ
Saturday 26 July 2025 12:45 AM IST
കൊച്ചി: ഇന്ത്യയും യു.കെയും തമ്മിലുള്ള പുതിയ വ്യാപാരകരാർ സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലാകുമെന്ന് സ്‌പൈസസ് ബോർഡ് ചെയർപേഴ്‌സൺ അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു.
99 ശതമാനം വരുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കുന്ന യു.കെയുടെ നടപടി ഉത്പാദന മേഖലയ്ക്കും കാർഷിക വ്യാപാര സമൂഹത്തിനും ഗുണകരമാകും. സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ ആഗോള വിപണിയിൽ മികച്ച താത്പര്യമുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതി വിപുലീകരിക്കാനാകുമെന്നും സംഗീത പറഞ്ഞു.