യു.കെ കരാർ സമുദ്രോത്പന്നങ്ങൾക്കും കുരുമുളകിനും നേട്ടമാകും

Saturday 26 July 2025 12:47 AM IST

പ്രതീക്ഷയോടെ കേരളത്തിലെ കയറ്റുമതിക്കാർ

ന്യൂഡൽഹി: ഇന്ത്യയും യു.കെയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ കേരളത്തിലെ സമുദ്രോത്പന്നങ്ങൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും ഗുണമാകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കേരളത്തിൽ നിന്ന് കേര, ചെമ്മീൻ തുടങ്ങിയ സമുദ്രോത്‌പന്നങ്ങളും കുരുമുളക് അടക്കം സുഗന്ധ വ്യഞ്ജനങ്ങളും തീരുവയില്ലാതെ കയറ്റുമതി ചെയ്യാൻ ഇതോടെ അവസരമൊരുങ്ങും. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലെ കയറ്റുമതിക്കാർക്ക് കരാർ നേട്ടമാകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

നേട്ടമുണ്ടാകുന്ന ഉത്പന്നങ്ങൾ മഹാരാഷ്ട്ര: ഫാർമസ്യൂട്ടിക്കൽസ്, വസ്ത്രങ്ങൾ ഗുജറാത്ത്: ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽസ്, സമുദ്രോത്‌പന്നങ്ങൾ തമിഴ്‌നാട്: തുണിത്തരങ്ങൾ, തുകൽ, വാഹന ഘടകഭാഗങ്ങൾ കർണാടക : ഇലക്‌ട്രോണിക്‌സ്, ഫാർമ്മ ഉത്പന്നങ്ങൾ ആന്ധ്രാപ്രദേശ്: സമുദ്രോത്പന്നങ്ങൾ, തുണിത്തരങ്ങൾ ഒഡീഷ: സമുദ്രോത്പന്നങ്ങൾ, കരകൗശലവസ്തുക്കൾ പഞ്ചാബ്: തുണിത്തരങ്ങൾ, എൻജിനീയറിംഗ് സാധനങ്ങൾ പശ്ചിമ ബംഗാൾ: തുകൽ സാധനങ്ങൾ, തേയില രാജസ്ഥാൻ: കരകൗശല വസ്തുക്കൾ, രത്നങ്ങൾ, ആഭരണങ്ങൾ ഡൽഹി: വസ്‌ത്രങ്ങൾ ഹരിയാന: വാഹന ഘടകങ്ങൾ, ടെക്സ്റ്റൈൽസ് ഉത്തർപ്രദേശ്: കരകൗശല വസ്തുക്കൾ, തുകൽ, വസ്ത്രങ്ങൾ