കുസാറ്റ് റിയൽ ടൈം അഡ്മിഷൻ

Saturday 26 July 2025 12:00 AM IST

കൊച്ചി: കുസാറ്റ് വിവിധ വകുപ്പുകളിൽ റിയൽ ടൈം അഡ്മിഷൻ നടത്തുന്നു. വെബ്സൈറ്റ്: https://admissions.cusat.ac.in.

ഫിസിക്കൽ ഓഷ്യനോഗ്രാഫി

എം.എസ്‌സി ഓഷ്യനോഗ്രാഫിയിൽ 28ന് ലേക്‌സൈഡ് ക്യാമ്പസിൽ. രജിസ്‌ട്രേഷൻ രാവിലെ 11ന്.

ഫോൺ: 0484-2363950, 0484-2863118, 8281602950.

ഐ.സി.ആർ.ഇ.പി

എം.എസ്‌സി ബയോഎത്തിക്‌സ് പ്രോഗ്രാമിലേക്ക് 29ന് കുസാറ്റ് ഐ.സി.ആർ.ഇ.പി ഓഫീസിൽ.

പഞ്ചവത്സര ബി.എസ്‌സി എൽഎൽ.ബി (ഓണേഴ്‌സ്) കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ 28ന് കുസാറ്റ് ഐ.സി.ആർ.ഇ.പി ഓഫീസിൽ. രണ്ടിലും രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ഫോൺ: 8078019688.

ഇൻസ്ട്രുമെന്റേഷൻ

എം.ടെക് ഇലക്ട്രോണിക് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിംഗിൽ 28ന് ഇൻസ്ട്രുമെന്റഷൻ വകുപ്പിൽ. രജിസ്‌ട്രേഷൻ സമയം രാവിലെ 9.30ന്. ഫോൺ: 0484-2575008

അപ്ലൈഡ് ഇക്കണോമിക്സ്

എം.എ അപ്ലൈഡ് ഇക്കണോമിക്സിൽ 30ന് വകുപ്പിൽ. രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ 10.30 വരെ. ഫോൺ: 0484-2862561, 8547881732

സ്റ്റാറ്റിസ്റ്റിക്‌സ്

എം.ടെക് ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിൽ 30ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ.

എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്സിൽ 30ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ.

രണ്ടിലും രജിസ്‌ട്രേഷൻ സമയം രാവിലെ 10 മുതൽ 11 വരെ. ഫോൺ: 0484-2862471, 9188528322

കമ്പ്യൂട്ടർ സയൻസ്

എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് സോഫ്റ്റ്‌വെയർ എൻജിനിയറിംഗ്)/ എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് (ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) (എക്സിക്യുട്ടീവ്) പ്രോഗ്രാമുകളിൽ 29ന് കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ. രജിസ്‌ട്രേഷൻ രാവിലെ 10ന്. ഫോൺ: 0484-2862301

സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസ്

പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്‌സ്), പഞ്ചവത്സര ബി.കോം എൽഎൽ.ബി (ഓണേഴ്‌സ്) പ്രോഗ്രാമുകളിൽ 29ന് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ.

ത്രിവത്സര എൽഎൽ.ബി (സായാഹ്‌ന) പ്രോഗ്രാമിൽ 29ന് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിൽ. രജിസ്‌ട്രേഷൻ രാവിലെ 9 മുതൽ 10 വരെ. ഫോൺ: 0484-2862481, 9383445550

മറൈൻ ജിയോളജി ജിയോ ഫിസിക്സ്

എം.എസ്‌സി മറൈൻ ജിയോളജി, എം.എസ്‌സി മറൈൻ ജിയോ ഫിസിക്സ് പ്രോഗ്രാമുകളിൽ 29ന് മറൈൻ ജിയോളജി ജിയോ ഫിസിക്സ് വകുപ്പ് ലേക്‌സൈഡ് ക്യാമ്പസിൽ. രജിസ്‌ട്രേഷൻ രാവിലെ 10.30ന്. ഫോൺ: 9446666327, 9869801448.

ഇലക്ട്രോണിക്സ്

എം.ടെക് ഇൻ മൈക്രോവേവ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, എം.ടെക് ഇൻ വി.എൽ.എസ്.ഐ ആൻഡ് എംബെഡ്ഡഡ് സിസ്റ്റംസ് പ്രോഗ്രാമുകളിൽ 29ന് ഇലക്ട്രോണിക്സ് വകുപ്പിൽ. രജിസ്‌ട്രേഷൻ രാവിലെ 9.30ന്. ഫോൺ: 0484-2862320.

എം.എസ്‌സി ഇലക്ട്രോണിക് സയൻസ് പ്രോഗ്രാമിൽ 29ന് ഇലക്ട്രോണിക്സ് വകുപ്പിൽ. രജിസ്‌ട്രേഷൻ രാവിലെ 9.30ന്. ഫോൺ: 0484-2862320

കെ.എം.എസ്. എം.ഇ

ബി.ടെക് മറൈൻ എൻജിനിയറിംഗിൽ എസ്.ടി വിഭാഗം അഡ്മിഷൻ 28ന് കെ.എം.എസ്.എം.ഇ ക്യാമ്പസിൽ. രജിസ്‌ട്രേഷൻ രാവിലെ 9ന്. ഫോൺ: 0484-2576606, 0484-2862712