സ്‌കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം

Saturday 26 July 2025 12:00 AM IST

തിരുവനന്തപുരം: ​മഴ കാരണം അവധി​ പ്രഖ്യാപി​ച്ച ജി​ല്ലകളി​ലൊഴി​കെ സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം. യു.പി, ഹൈസ്‌ക്കൂൾ വിഭാഗം അധിക പ്രവൃത്തിദിനം നിശ്ചയിച്ച് സർക്കാർ ഉത്തരവായിരുന്നു. ഇതനുസരിച്ചുള്ള ആദ്യ പ്രവൃത്തിദിനമാണ് ഇന്ന്. ജൂലായ് 26,ഒക്ടോബർ 25 എന്നീ ശനിയാഴ്ചകൾ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾക്ക് പ്രവൃത്തിദിനമായി നിശ്ചയിച്ചിട്ടുണ്ട്. ജൂലായ് 26,ഓഗസ്റ്റ് 16,ഒക്ടോബർ നാല്, ഒക്ടോബർ 25, 2026 ജനുവരി മൂന്ന്, ജനുവരി 31 ദിവസങ്ങളിൽ എട്ട് മുതൽ 10 വരെയുള്ള ക്ലാസുകൾക്കും ശനിയാഴ്ച അധിക പ്രവൃത്തി ദിനമായിരിക്കും. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾക്ക് ഇന്ന് അവധിയാണ്. യു.പി വിഭാഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകളും ഹൈസ്‌കൂൾ വിഭാഗത്തിന് ആഴ്ചയിൽ ആറ് പ്രവൃത്തിദിനം തുടർച്ചയായി വരാത്ത ആറ് ശനിയാഴ്ചകളും പ്രവൃത്തിദിനമാണ്.

സ്‌​കൂ​ളു​ക​ളു​ടെ​ ​സു​ര​ക്ഷ: ചെ​ക്ക് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കി പ​രി​ശോ​ധനന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ളു​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ചെ​ക്ക് ​ലി​സ്റ്റ് ​പ്ര​കാ​രം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി. ചൊ​വ്വാ​ഴ്ച​ക്ക​കം​ ​എ.​ഇ.​ഒ,​ ​ഡി.​ഇ.​ഒ.,​ ​ബി.​ആ​ർ.​സി​ ​ത​ലം​ ​മു​ഖേ​ന​ ​സ്‌​കൂ​ളു​ക​ൾ​ ​സ​ന്ദ​ർ​ശി​ച്ച് ​സേ​ഫ്ടി​ഗ്യാ​പ്പ് ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കാ​ൻ​ ​നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​വ്യാ​ഴാ​ഴ്ച​ക്ക​കം​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​ചെ​യ്യേ​ണ്ട​ ​വി​ഷ​യ​ങ്ങ​ൾ​ ​മു​ൻ​നി​ർ​ത്തി​ ​ഡി​ഡി​മാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ക​ത്ത് ​ന​ൽ​ക​ണം.​ ​ഇ​തി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​ക്രോ​ഡീ​ക​രി​ച്ച് ​ക​ല​ക്ട​ർ​മാ​ർ​ക്ക് ​കൈ​മാ​റ​ണം.​ ​എ​ല്ലാ​ ​ഡി​ഡി​ഇ​മാ​രും​ ​സ്‌​കൂ​ൾ​ ​സു​ര​ക്ഷാ​വി​ഷ​യം​ ​ജി​ല്ലാ​വി​ക​സ​ന​ ​അ​തോ​റി​റ്റി​യി​ലെ​ ​സ്ഥി​രം​ ​അ​ജ​ണ്ട​യാ​ക്കാ​ൻ​ ​ക​ല​ക്ട​ർ​ക്ക് ​ക​ത്ത് ​ന​ൽ​ക​ണം..​ ​ജി​ല്ല​യി​ൽ​ ​ഡി​ഡി​ഇ,​ ​ആ​ർ​ഡി​ഡി,​ ​എ​ഡി,​ ​ഡ​യ​റ്റ് ​പ്രി​ൻ​സി​പ്പ​ൽ,​ ​കൈ​റ്റ് ​ജി​ല്ലാ​ ​ഓ​ഫീ​സ​ർ,​ ​എ​സ്എ​സ്‌​കെ​ ​ജി​ല്ലാ​ ​കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ,​ ​വി​ദ്യാ​കി​ര​ണം​ ​ജി​ല്ലാ​ ​കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഏ​ഴ് ​ടീ​മു​ക​ൾ​ ​ഓ​രോ​ ​സ്‌​കൂ​ളും​ ​സ​ന്ദ​ർ​ശി​ച്ച് ​മൂ​ന്നാ​ഴ്ച​യ്ക്ക​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണം. കൈ​റ്റി​ന്റെ​ ​സ​മ്പൂ​ർ​ണ​ ​പ്ല​സ് ​ആ​പ്ലി​ക്കേ​ഷ​നി​ൽ​ ​സ്‌​കൂ​ൾ​ ​സു​ര​ക്ഷ​ ​സം​ബ​ന്ധി​ച്ച് ​പേ​ജ് ​തു​ട​ങ്ങും.​ ​ചെ​ക്ക് ​ലി​സ്റ്റി​ലെ​ ​കാ​ര്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​കും​ ​പേ​ജ്.​ ​സേ​ഫ്ടി​ ​ഓ​ഡി​റ്റി​ന് ​ശേ​ഷം​ ​ഹെ​ഡ്മാ​സ്റ്റ​ർ​/​പ്രി​ൻ​സി​പ്പ​ൽ​ ​ഇ​വ​ ​വി​ശ​ദ​മാ​യി​ ​രേ​ഖ​പ്പെ​ടു​ത്ത​ണം.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​ത​ല​ത്തി​ൽ​ ​സു​ര​ക്ഷാ​ ​സെ​ൽ​ ​രൂ​പീ​ക​രി​ക്കും.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​പ​രാ​തി​ക​ളോ​ ​അ​റി​യി​പ്പു​ക​ളോ​ ​ന​ൽ​കാ​ൻ​ ​വാ​ട്ട്സ്ആ​പ്പ് ​ന​മ്പ​റും​ ​ആ​രം​ഭി​ക്കും.​ ​പി​ടി​എ,​ ​കു​ട്ടി​ക​ൾ,​ ​അ​ദ്ധ്യാ​പ​ക​ർ,​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ർ​ക്ക് ​ഇ​തി​ലേ​ക്ക് ​സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​റി​യി​ക്കാ​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി: ക്രെ​ഡി​റ്റ് ​സെ​മ​സ്റ്റ​ർ​ ​രീ​തി ന​ട​പ്പാ​ക്കാ​ൻ​ ​ആ​ലോ​ചന

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​ഠ​നം​ ​ക്രെ​ഡി​റ്റ് ​സെ​മ​സ്റ്റ​ർ​ ​രീ​തി​യി​ലേ​ക്ക് ​മാ​റ്റു​ന്ന​തി​ന് ​സാ​ദ്ധ്യ​ത​ ​തേ​ടി​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്.​ ​പ്ല​സ് ​വ​ൺ,​ ​പ്ല​സ് ​ടു​ ​പ​ഠ​നം​ ​ര​ണ്ടു​ ​വ​ർ​ഷ​മെ​ന്ന​തി​ന് ​പ​ക​രം​ ​നാ​ല് ​സെ​മ​സ്റ്റ​റാ​ക്കു​ന്ന​താ​ണ് ​പ​രി​ഗ​ണ​ന​യി​ൽ.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ച​ർ​ച്ച​ക​ളും​ ​പ​ഠ​ന​ങ്ങ​ളും​ ​ന​ട​ത്തും ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്‌​ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ജ​ന​കീ​യ​ ​ച​ർ​ച്ച​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​ഡ​യ​റ​ക്ട​ർ​ ​ആ​ർ.​കെ​ ​ജ​യ​പ്ര​കാ​ശ് ​അ​വ​ത​രി​പ്പി​ച്ച​ ​ആ​ശ​യ​രേ​ഖ​യി​ലാ​ണ് ​ഈ​ ​നി​ർ​ദ്ദേ​ശ​മു​ള്ള​ത്.​ ​ആ​റു​മാ​സം​ ​വീ​തം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​നാ​ല് ​സെ​മ​സ്റ്റ​റി​നി​ടെ​ ​മൊ​ത്തം​ 80​ ​മു​ത​ൽ​ 100​ ​വ​രെ​ ​ക്രെ​ഡി​റ്റു​ക​ൾ​ ​നേ​ടു​ന്ന​തി​ന്റെ​ ​സാ​ദ്ധ്യ​ത​യാ​ണ് ​പ​രി​ശോ​ധി​ക്കു​ന്ന​ത്.​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യ​ത്തി​ന് ​അ​നു​സൃ​ത​മാ​യി​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പു​റ​ത്തി​റ​ക്കി​യ​ ​നാ​ഷ​ണ​ൽ​ ​ക്രെ​ഡി​റ്റ് ​ഫ്രെ​യിം​വ​ർ​ക്കി​ൽ​ ​ഒ​മ്പ​ത് ​മു​ത​ൽ​ 12​ ​വ​രെ​ ​ക്ലാ​സു​ക​ളി​ലെ​ ​പ​ഠ​നം​ ​ക്രെ​ഡി​റ്റ് ​സെ​മ​സ്റ്റ​ർ​ ​രീ​തി​യി​ലാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശ​മു​ണ്ട്.​ ​ഇ​തി​ന് ​ബ​ദ​ലാ​യി​ ​പ്ല​സ് ​വ​ൺ,​ ​പ്ല​സ് ​ടു​ ​പ​ഠ​നം​ ​സെ​മ​സ്റ്റ​ർ​ ​രീ​തി​യി​ലാ​ക്കു​ന്ന​താ​ണ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ൽ.​ 30​ ​മ​ണി​ക്കൂ​ർ​ ​പ​ഠ​ന​വും​ ​വി​ല​യി​രു​ത്ത​ലും​ ​ചേ​രു​ന്ന​താ​ണ് ​നാ​ഷ​ണ​ൽ​ ​ക്രെ​ഡി​റ്റ് ​ഫ്രെ​യിം​വ​ർ​ക്ക് ​പ്ര​കാ​ര​മു​ള്ള​ ​ഒ​രു​ ​ക്രെ​ഡി​റ്റ്.​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക്ക് ​അ​ഞ്ച് ​വി​ഷ​യ​ങ്ങ​ൾ​ ​പ​ഠി​ച്ചാ​ൽ​ ​മ​തി.​ ​എ​ന്നാ​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ത് ​ആ​റ് ​വി​ഷ​യ​ങ്ങ​ളാ​യി​ ​തു​ട​രാ​നാ​ണ് ​തീ​രു​മാ​നം.​ ​പ്ല​സ് ​വ​ണി​നും​ ​പ്ല​സ് ​ടു​വി​നു​മാ​യി​ ​നാ​ല് ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളു​ണ്ടാ​വും.

സ​യ​ൻ​സി​നൊ​പ്പം ഹ്യു​മാ​നി​റ്റീ​സും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​റെ​ഗു​ല​ർ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​താ​ത്പ​ര്യ​മു​ള്ള​ ​മ​റ്റ് ​വി​ഷ​യ​ങ്ങ​ൾ​ ​സ്‌​കോ​ൾ​ ​കേ​ര​ള​യ്ക്ക് ​കീ​ഴി​ൽ​ ​പ​ഠി​ക്കാ​നു​ള്ള​ ​അ​വ​സ​ര​വും​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ആ​ലോ​ചി​ക്കു​ന്നു.​ ​സ​യ​ൻ​സ് ​പ​ഠി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക്ക് ​താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ൽ​ ​ഹ്യൂ​മാ​നി​റ്റീ​സ്,​ ​കൊ​മേ​ഴ്സ് ​സ്ട്രീ​മി​ലു​ള്ള​ ​വി​ഷ​യ​ങ്ങ​ളും​ ​തി​രി​ച്ചും​ ​പ​ഠി​ക്കാ​ൻ​ ​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ ​മ​ൾ​ട്ടി​ ​ഡി​സി​പ്ലി​ന​റി​ ​സം​വി​ധാ​ന​മാ​ണി​ത്.