കരുവന്നൂർ ബാങ്കിൽ രാത്രിയിലും 79കാരിയുടെ കുത്തിയിരിപ്പ് സമരം
Saturday 26 July 2025 12:00 AM IST
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നതിനായി 79 വയസുകാരി യുടെ കുത്തിയിരിപ്പ് സമരം. മലപ്പുറം അങ്ങാടിപ്പുറത്ത് താമസിക്കുന്ന കണ്ണന്തറ വീട്ടിൽ ആനിഅമ്മയാണ് ഇന്നലെ രാവിലെ പത്തരയ്ക്ക് ബാങ്കിലെത്തിയശേഷം കുത്തിയിരിപ്പ് സമരം നടത്തിയത്. വൈകിട്ട് ആറരയായിട്ടും മടങ്ങിപ്പോകാൻ തയ്യാറായില്ല. ആറ് കഴിഞ്ഞതോടെ ജീവനക്കാർ ബാങ്ക് പൂട്ടാതെ ഇറങ്ങിപ്പോയി.
കിട്ടാനുള്ള 13.6 ലക്ഷം രൂപയിൽ അഞ്ചുലക്ഷം രൂപയെങ്കിലും വേണമെന്ന ആവശ്യവുമായാണ് ആനിഅമ്മയുടെ സമരം. തീരുമാനമാകാതെ തിരികെ പോകില്ലെന്ന നിലപാടിൽ രാത്രി വൈകിയും അവർ ബാങ്ക് ഓഫീസിന് മുൻപിൽ തുടരുകയാണ്.
കാപ്
നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ 79കാരി കരുവന്നൂർ സഹകരണ ബാങ്കിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു.