ഹോമിയോ ആശുപത്രിക്ക് ശിലാസ്ഥാപനം
Saturday 26 July 2025 12:53 AM IST
തഴവ: തഴവ ഗ്രാമ പഞ്ചായത്തിലെ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സദാശിവൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശൈലജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. ആർ. അമ്പിളിക്കുട്ടൻ, മിനി മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രദീപ്കുമാർ, എം.മുകേഷ്, മോഹനൻപിള്ള, സുശീലാമ്മ,പ്രശാന്തി, സന്ധ്യ, സുമേഷ്, ഡോ.രശ്മി, ഡോ.നീമ, തഴവ ബിജു, ഡാനിയേൽ, ജോർജ് കുട്ടി എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 42.5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.