ലയൺസ് ഇന്റർനാഷണൽ ഭാരവാഹി സ്ഥാനാരോഹണം

Saturday 26 July 2025 12:55 AM IST

തിരുവനന്തപുരം: ലയൺസ് ഇന്റർനാഷണലിന്റെ 818 ലയൺ ഡിസ്ട്രിക്റ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം27ന് നടക്കുമെന്ന് ഭാരാവാഹികൾ വാ‌ർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് കൊല്ലം ടൗൺ ഹാളിലാണ് ചടങ്ങ്. കെനിയൻ പൗരനും ലയൺസ് ഇന്റർനാഷണലിന്റെ രണ്ടാം വൈസ് പ്രസിഡന്റുമായ ലയൺ മനോജ് ഷാ മുഖ്യാതിഥിയാകും. ഇന്ത്യയിലെ പ്രമുഖ ലയൺ സാരഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ 2025-26 ലെ സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനം നടത്തും. സമൂഹത്തിൽ പാർശ്വവൽക്കപ്പെട്ടവരെ സഹായിക്കുകയാണ് ലയൺസ് ഇന്റർനാഷണലിന്റെ ലക്ഷ്യം.

വാർത്താസമ്മേളനത്തിൽ വൈസ് ഡിസ്ട്രിക്ട് ഗവർണമാരായ ലയൺ വി. അനിൽകുമാർ, ലയൺ ആർ.വി. ബിജു, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ലയൺ സിക്റ്റസ് ലൂയിസ്, ട്രഷറർ ലയൺ ഷാജു തോമസ്, സെക്രട്ടറി ജനറൽ ലയൺ ജോസഫ് യൂജിൻ, ലയൺ കോശി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.