ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗം ഇന്ന്
Saturday 26 July 2025 1:02 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ വിളിച്ച യോഗത്തിൽ ജില്ലാ പൊലീസ് മേധാവിമാർ, ഡി.ഐ.ജിമാർ, ഐ.ജിമാർ, എ.ഡി.ജി.പി തുടങ്ങിയവർ പങ്കെടുക്കും. റവാഡ ഡി.ജി.പിയായ ശേഷമുള്ള ജില്ലാ പൊലീസ് മേധാവിമാരുടെ ആദ്യ യോഗമാണിത്. ജില്ലകളിലെ ക്രമസമാധാന പ്രശ്നങ്ങളും കേസന്വേഷണത്തിന്റെ പുരോഗതിയുമടക്കം ചർച്ചയാവും. കേരള കേഡറിലെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ഹരിനാഥ് മിശ്ര ഈ മാസം 31ന് സർവീസിൽ നിന്ന് വിരമിക്കും. ഇദ്ദേഹത്തിനുള്ള യാത്രഅയപ്പ് ചടങ്ങും ഇന്ന് പൊലീസ് ആസ്ഥാനത്ത് നടക്കും.