സംസ്ഥാനം 2000കോടി രൂപ വായ്പയെടുക്കും
Saturday 26 July 2025 1:03 AM IST
തിരുവനന്തപുരം: ആഗസ്റ്റിലെ ശമ്പള,പെൻഷൻ ചെലവുകളുടെ കുറവ് മറികടക്കാൻ സംസ്ഥാനം 2000 കോടി രൂപ കൂടി വായ്പയെടുക്കും. 29നാണ് ലേലം. ആഗസ്റ്റ് ഒന്നിന് മുമ്പായി പണം ലഭിക്കും. ഈ മാസമെടുക്കുന്ന മൂന്നാമത്തെ വായ്പയാണിത്. കഴിഞ്ഞ ഒന്നിന് 2000കോടിയും 22ന് 1000കോടി രൂപയും കടമെടുത്തു.ഇതോടെ ഈ മാസമെടുത്ത വായ്പ 5000കോടിയായി. ജൂണിലും 5000കോടി വായ്പയെടുത്തു. നടപ്പ് സാമ്പത്തിക വർഷം ഇതുവരെ 16000കോടിയാണ് വായ്പയെടുത്തത്.