അവനീബാല പുരസ്‌കാരം നന്ദിനി മേനോന്
Saturday 26 July 2025 1:17 AM IST
കൊല്ലം: അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ. എസ്.അവനീബാലയുടെ സ്മരണാർത്ഥം മലയാളത്തിലെ എഴുത്തുകാരികൾക്കായി ഏർപ്പെടുത്തിയ 14-ാമത് അവനീബാല പുരസ്‌കാരത്തിന് നന്ദിനി മേനോൻ അർഹയായി. 'ആംചൊ ബസ്തർ 'എന്ന യാത്രാവിവരണ ഗ്രന്ഥത്തിനാണ് അവാർഡ്. പതിനായിരം രൂപയും ശില്പവും പുരസ്‌കാര രേഖയും അടങ്ങുന്നതാണ് ആവാർഡ്. ഡോ.വത്സലൻ വാതുശേരി, ഡോ.ഷീജ വക്കം, ഡോ.നിത്യ.പി.വിശ്വം എന്നിവരടങ്ങിയ സമിതിയാണ് കൃതി തിരഞ്ഞെടുത്തത്. ആഗസ്റ്റ് 6ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ ചേരുന്ന അവനീബാല അനുസ്മരണത്തിൽ അവാർഡ് സമ്മാനിക്കും.